പ്രണവ് മോഹൻ ലാൽ നായകനായി കന്നിചിത്രമാണ് ആദി. 26 ന് പ്രദർശനത്തിനെത്തിയ ആദിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പ്രണവിനെ കൂടാതെ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഫൈറ്റ് സീനുകളാണ്.ജിത്തു ജോസഫ് ചിത്രമായിട്ടു പോലും ചിത്രത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം പറയുന്നത് ഫൈറ്റ് സീനുകളെ കറിച്ചുമാണ്. ചിത്രത്തിലെ സംഘടനം ഇത്രയധികം മനോഹരമാക്കിയത് പ്രണവിന്റെ പാർകൗറാണ്. ഇത് താരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പ്രണവ് മോഹൻലാലിന്റെ പാർകൗർ എന്ന അഭ്യാസമാണ് ആദിയ മറ്റുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മലയാള സിനിമയിൽ അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു അഭ്യാസമുറയാണ് പാർകൗർ. ഇത് ചിത്രത്തിന് മുതൽ കൂട്ടാകുകയും ചെയ്തിട്ടുണ്ട്.പ്രണവ് ആദിയ്ക്ക് വേണ്ടിയാണ് പാർകൗർ പഠിച്ചതെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റാണ്. വളരെ പെട്ടെന്ന് വശത്താക്കാൻ പറ്റുന്ന ഒരു അഭ്യാസമുറയല്ല പാർകൗർ.